മംഗളൂരു സ്‌ഫോടനം: കർണാടകയിലെ 18 ഇടങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തുന്നു

nia

മംഗളൂരു ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പോലീസും എൻഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമാണ് എൻഐഎ പരിശോധന നടത്തുന്നത്. കേസിൽ പ്രതിയായ ഷാരിക്കിന്റെ ബന്ധുവീടുകളിലും റെയ്ഡ് നടക്കുകയാണ്. കർണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിൽ ക്യാമ്പ് ചെയ്യുന്നുണ്ട്

കോയമ്പത്തൂർ സ്‌ഫോടനത്തിലും ഷാരിക്കിന് പങ്കുണ്ടെന്നാണ് കർണാടക പോലീസിന്റെ കണ്ടെത്തൽ. സ്‌ഫോടനങ്ങളുടെ സൂത്രധാരൻ അബ്ദുൽ മദീൻ താഹ ദുബൈയിലരുന്നാണ് ഓപറേഷൻ നിയന്ത്രിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂർ സ്‌ഫോടനത്തിൽ മരിച്ച ചാവേർ ജമേഷ മുബീനുമായി ഷാരിക്ക് സെപ്റ്റംബറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു

കോയമ്പത്തൂർ സ്‌ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വാട്‌സാപ്പ് സന്ദേശങ്ങൾ കൈമാറി. മംഗളൂരുവിലെ നാഗൂരി ബസ് സ്റ്റാൻഡിലും സമാനമായ സ്‌ഫോടനത്തിനായിരുന്നു പദ്ധതി. ദുബൈയിൽ നിന്നും ഷാരിക്കിനും ജമേഷ മുബിനും താഹ പമണം അയച്ചതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
 

Share this story