മംഗളൂരു സ്‌ഫോടനം: പ്രതി ഷാരിക്കിന് ഐഎസ് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ്

sharik

മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഷാരിക്കിന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ്. ഷാരിക്കിന്റെ തീവ്രവാദ ബന്ധത്തിൽ അന്വേഷണം ആരംഭിച്ചതായി കർണാടക എഡിജിപി അലോക് കുമാർ അറിയിച്ചു. ഇയാൾ വ്യാജ സിം സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മംഗളൂരുവിൽ വലിയ സ്‌ഫോടനത്തിനാണ് ഇയാൾ പദ്ധതിയിട്ടത്. എന്നാൽ ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവർക്കും സ്‌ഫോടനത്തിൽ പങ്കുണ്ട്. ഇവർക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 

പൊതുസ്ഥലത്ത് ആക്രമണം നടത്താനായിരുന്നു ഷാരിക്കിന്റെ പദ്ധതി. ഇതിനായി നഗുരി ബസ് സ്റ്റാൻഡ് തെരഞ്ഞെടുത്തു. ഇവിടേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് ബോംബ് പൊട്ടിയത്.
 

Share this story