മറ്റൊരു ജാതിയിലുള്ള യുവാവുമായി വിവാഹം; 22കാരിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി തള്ളി മാതാപിതാക്കൾ

ayushi

ഉത്തർപ്രദേശിലെ മഥുരയിൽ 22കാരിയുടെ മൃതദേഹം സ്യൂട്ട്‌കെയ്‌സിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കൊല്ലപ്പെട്ട ഡൽഹി സ്വദേശിനി ആയുഷി യാദവിന്റെ മാതാപിതാക്കളാണ് പിടിയിലായത്. മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ ആയുഷി വിവാഹം ചെയ്തതിലുള്ള ദുരഭിമാന കൊലയാണിതെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ആയുഷിയുടെ വിവാഹ വാർത്ത പിതാവ് നിതേഷ് യാദവിനെ പ്രകോപിതനാക്കി. വീട്ടുകാർ അറിയാതെയാണ് ഛത്രപാൽ എന്നയാളെ ആയുഷി വിവാഹം ചെയ്തത്. ഇതോടെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ നിതേഷ് തോക്ക് ഉപയോഗിച്ച് ആയുഷിയെ വെടിവെച്ച് വീഴ്ത്തുകയും മൃതദേഹം സ്യൂട്ട് കേസിലാക്കി മഥുരയിൽ തള്ളുകയുമായിരുന്നു

വെള്ളിയാഴ്ചയാണ് മഥുരയിൽ സ്യൂട്ട്‌കേസിൽ ആയുഷിയുടെ മൃതദേഹം കണ്ടത്. ശരീരമാസകലം മുറിവുണ്ടായിരുന്നു. കൂടാതെ പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച പോലീസിന് വന്ന അജ്ഞാത കോൾ ആണ് കൊല്ലപ്പെട്ട യുവതിയെയും യുവതിയുടെ കൊലപാതകത്തിന് പിന്നിലെ ആളുകളെയും മനസ്സിലാക്കാൻ പോലീസിന് സാധിച്ചത്. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.
 

Share this story