ഡൽഹി കൊണാട്ട് പ്ലേസിലെ ഹോട്ടലിൽ വൻ തീപിടിത്തം; ആളപായമില്ല
Sat, 21 Jan 2023

ഡൽഹി കോണാട്ട് പ്ലേസ് ഏരിയയിലെ സൺസിറ്റി ഹോട്ടലിൽ വൻ തീപിടിത്തം. ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തിയിരുന്നു. കൊണാട്ട് പ്ലേസിലെ സിപി ഹോട്ടലിലാണ് തീ പടർന്നുപിടിച്ചത്. കൊണാട്ട് പ്ലേസിലെ എഫ് ബ്ലോക്കിലാണ് ഹോട്ടലുള്ളത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആർക്കും പരുക്കില്ലെന്നാണ് വിവരം. രാവിലെ ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.