ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണു; രണ്ട് പേർക്ക് പരുക്ക്

metro

ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണു. ഔട്ടർ റിംഗ് റോഡിൽ എച്ച് ബി ആർ ലേ ഔട്ടിലാണ് അപകടം നടന്നത്. നിർമാണത്തിലെ പാകപ്പിഴകളാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ഇതുവഴി കടന്നുപോകുകയായിരുന്ന സ്‌കൂട്ടർ യാത്രികർക്ക് പരുക്കേറ്റു

വിമാനത്താവളത്തിലേക്ക് ദീർഘിപ്പിച്ചു കൊണ്ടുള്ള മെട്രോ നിർമാണത്തിനിടെയാണ് അപകടം. തൂണിന് കാര്യമായ തകരാറുണ്ടായിരുന്നുവെന്നാണ് ആദ്യഘട്ട പരിശോധനയിൽ വ്യക്തമാകുന്നത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.
 

Share this story