ജോഷിമഠിന്റെ ഭൂരിഭാഗവും ഇടിഞ്ഞുതാഴും; മുന്നറിയിപ്പുമായി ഐഎസ്ആർഒ

joshimath

ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ വേഗം വർധിക്കുന്നു.2022 ഡിസംബർ 27 മുതൽ ഈ വർഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റിമീറ്റർ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ 8.9 സെന്റിമീറ്റർ മാത്രം ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിൽ നിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി ഇടിയുന്നതിന്റെ വേഗത കൂടിയത്

ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും അടക്കം ജോഷിമഠ് നഗരഭാഗം മുഴുവൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ജോഷിമഠ്-ഓലി റോഡുംഇടിഞ്ഞുതാഴും.
 

Share this story