‘മൈ സെക്കന്‍ഡ് വൈഫ്’ ഹോട്ടല്‍ ഉടമ മരിച്ച നിലയില്‍

Local

പട്‌ന : സോഷ്യൽ മീഡിയയിൽ വൈറലായ ‘മൈ സെക്കന്‍ഡ് വൈഫ്’ എന്ന ഹോട്ടലിന്റെ ഉടമ മരിച്ച നിലയിൽ . രഞ്ജിത് കുമാറിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തി. ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് സൂചന

ഏറെ നേരമായിട്ടും വീട് തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാരാണ് പോലീസിൽ വിവരം അറിയിച്ചത് . പോലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തന്റെ ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് റസ്റ്റോറന്റ് തുറന്നതെന്നും അത് കൊണ്ടാണ് ഇങ്ങനെ ഒരു പേര് സ്ഥാപനത്തിന് നൽകിയതെന്നും ഉദ്ഘാടനദിവസം രഞ്ജിത് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കടയുടെ പേരിനെച്ചൊല്ലി രഞ്ജിത് കുമാറും ഭാര്യ സുഷമ കുമാരിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിലെ മാനസിക സംഘർഷമാണ് രഞ്ജിത്തിന്റെ മരണത്തിനു പിന്നിലെന്ന് സൂചന.

Share this story