ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പിഎഫ്‌ഐ ലക്ഷ്യമിട്ടെന്ന് എൻഐഎ

pfi

ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎയുടെ കണ്ടെത്തൽ. ഇസ്ലാമിക ഭരണം കൊണ്ടുവരാനായി സർവീസ് ടീമും കില്ലർ ടീമും പോപുലർ ഫ്രണ്ട് രൂപീകരിച്ചിരുന്നു

ആയുധവിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവക്കാണ് സർവീസ് ടീം രൂപീകരിച്ചത്. കൊലപാതകങ്ങൾ അടക്കമുളഅള കുറ്റകൃത്യങ്ങൾക്ക് വേണ്ടി കില്ലർ ടീമും രൂപീകരിച്ചു. പോപുലർ ഫ്രണ്ടിലെ പ്രധാന നേതാക്കളുടെ നിർദേശപ്രകാരമാണ് രണ്ട് ടീമുകളും പ്രവർത്തിച്ചിരുന്നത്. 

സമൂഹത്തിൽ ഭിന്നതയുണ്ടാക്കുക, അസ്വസ്ഥതയുണ്ടാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പോപുലർ ഫ്രണ്ട് പ്രവർത്തിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഇരുപത് പേരാണ് ആകെ പ്രതികൾ. ഇതിൽ ആറ് പേർ ഒളിവിലാണ്.
 

Share this story