പോപുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃകയിൽ മതമൗലിക വാദത്തിന് തെളിവുണ്ടെന്ന് എൻഐഎ

pfi

പോപുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലിക വാദത്തിന് തെളിവുണ്ടെന്ന് എൻഐഎ. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തി. കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തു. കൂടുതൽ പേർ അറസ്റ്റിലാകുമെന്നും എൻഐഎ അറിയിച്ചു

ഇന്നലെ കസ്റ്റഡിയിലെടുത്തവരെയും അറസ്റ്റിലായവരെയും ഡൽഹി എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തു. കൊലപാതകങ്ങളിൽ പി എഫ് ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കും. ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നൽകും. പോപുലർ ഫ്രണ്ട് നിരോധനത്തിനുള്ള നിർദേശം ഇതിൽ ഉൾപ്പെടുത്തും. അതേസമയം കുറ്റങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് പോപുലർ ഫ്രണ്ട് നേതാക്കൾക്ക്.
 

Share this story