രജൗരി ഭീകരാക്രമണം എൻഐഎ അന്വേഷിക്കും; അമിത് ഷാ
Fri, 13 Jan 2023

ശ്രീനഗർ: രജൗരി ഭീകരാക്രമണം എൻഐഎ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ജമ്മുകാശ്മീരിൽ ഇന്‍റലിജൻസ് സംവിധാനം ശക്തമാക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത്ഷാ.
രജൗരിയിലെ ഭീകരാക്രമണത്തെക്കുറിച്ച് പൊലീസിനെ കൂടാതെ എൻഐഎയും അന്വേഷണം നടത്തും. രജൗരിയിൽ ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്നും എന്നാൽ ജനങ്ങൾ അസാധാരണമാം വിധം ധൈര്യം കാണിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ജമ്മുകാശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉന്നതതലയോഗം ചേർന്നിരുന്നു. വിവിധ സൈനിക അർധസൈനിക വിഭാഗങ്ങളുടെ ഉന്നതതല ഉദ്യോഗസ്ഥരേയും അമിത് ഷാ കണ്ടിരുന്നു.