വാർത്താ ചാനലുകൾ വിദ്വേഷ പ്രസംഗങ്ങൾക്ക് വേദിയൊരുക്കുന്നു; വിമർശനവുമായി സുപ്രീം കോടതി

supreme court

വിദ്വേഷ പ്രസംഗങ്ങൾക്ക് വാർത്താ ചാനലുകൾ വേദിയൊരുക്കുകയാണെന്ന് സുപ്രീം കടോതി. ചാനൽ ചർച്ചകളിൽ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അവതാരകർ ആണ്. എന്നാൽ പലരും ഇതിന് തയ്യാറാകുന്നില്ല. അവതാരകർക്ക് രാഷ്ട്രീയം കണ്ടേക്കാം. ചാനലുകൾക്ക് വ്യവസായ താത്പര്യങ്ങളുമുണ്ടാകാം. എന്നാൽ വിദ്വേഷ പ്രസംഗങ്ങൾ പോലുള്ളവ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്

വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ചർച്ചകൾക്ക് ക്ഷണിച്ചു കൊണ്ട് വരുന്ന അതിഥികളെ ചില അവതാരകർ സംസാരിക്കാൻ പോലും അനുവദിക്കാറില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. 

പാശ്ചാത്യ രാജ്യങ്ങളിൽ ചർച്ചകൾക്കിടയിൽ ഉണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങൾ തടയാത്തവർക്കെതിരെ നടപടിയെടുക്കാൻ നിയമമുണ്ട്. ഇവിടെയും അത്തരം നിയമം അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
 

Share this story