ബിജെപി സഖ്യം അവസാനിപ്പിച്ച നിതീഷ് കുമാർ ബീഹാർ ജനതയെ വഞ്ചിക്കുകയായിരുന്നു: അമിത് ഷാ

amit

ബിജെപി സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാർ ബീഹാർ ജനതയെ വഞ്ചിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി-ജെഡിയു സഖ്യം തകർന്നതിന് പിന്നാലെ ബീഹാർ ആദ്യമായി നടത്തിയ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിയോടൊപ്പമാണ് ജനങ്ങൾ ജെഡിയുവിനെയും അധികാരത്തിലേറ്റിയത്. എന്നാൽ വോട്ട് ചെയ്ത ജനങ്ങളെ കളം മാറി ചവിട്ടി നിതീഷ് കുമാർ വഞ്ചിച്ചു

റാലിയിൽ തടിച്ചു കൂടിയിരിക്കുന്ന ജനാവലി നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവിനുമുള്ള മുന്നറിയിപ്പാണ്. നിതീഷിന്റെയും ലാലുവിന്റെയും തനി നിറം ഇപ്പോൾ പുറത്തായി കഴിഞ്ഞു. പ്രധാനമന്ത്രി പദവി ലക്ഷ്യമിട്ടാണ് നിതീഷ് കുമാർ കോൺഗ്രസുമായും ലാലു പ്രസാദ് യാദവുമായും സഖ്യം ചേർന്നത്. കളം മാറി ചവിട്ടുന്നതിലൂടെ നിതീഷിന് പ്രധാനമന്ത്രി പദത്തിലെത്താൻ സാധിക്കുമോയെന്നും അമിത് ഷാ ചോദിച്ചു

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ബീഹാറിലെത്തിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ് ലക്ഷ്യം. ബിജെപി എംപിമാരുമായും എംഎൽഎമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
 

Share this story