റിപബ്ലിക് ദിന പരേഡ് നടത്തിയില്ല; ഹൈക്കോടതി നിർദേശം തള്ളി തെലങ്കാന സർക്കാർ

kcr

റിപബ്ലിക് ദിനാഘോഷം പൂർണ തോതിൽ നടത്തണമെന്ന തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് തള്ളി തെലങ്കാന സർക്കാർ. സെക്കന്തരബാദിലെ പരേഡ് ഗ്രൗണ്ടിൽ ഇത്തവണയും സർക്കാർ പരേഡ് നടത്തിയില്ല. രാജ്ഭവനിൽ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയപതാക ഉയർത്തി. കേന്ദ്ര മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് റിപബ്ലിക് ദിന പരേഡ് നടത്തണമെന്ന കോടതി നിർദേശമാണ് സർക്കാർ തള്ളിയത്.

രാജ്ഭവനിൽ മുൻനിശ്ചയിച്ച പോലെ ഗവർണർ പതാക ഉയർത്തി. റിപബ്ലിക് ദിന സന്ദേശവും ഗവർണർ വായിച്ചു. തെലങ്കാന മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് ചടങ്ങിൽ പങ്കെടുത്തത്.

കൊവിഡ് കരാരണം പറഞ്ഞാണ് വിപുലമായ റിപബ്ലിക് ദിനാഘോഷം ഇത്തവണയും ഉണ്ടാകില്ലെന്ന് തെലങ്കാന സർക്കാർ അറിയിച്ചത്. കഴിഞ്ഞ വർഷവും മുഖ്യമന്ത്രിയും ഗവർണറും വെവ്വേറെയാണ് അവരവരുടെ ഔദ്യോഗിക വസതികളിൽ പതാക ഉയർത്തിയത്.
 

Share this story