പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരിക്കില്ല, എല്ലാവരും ഒരുപോലെ: സോണിയ ഗാന്ധി

Sonia

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാർഥികളില്ലെന്ന് സോണിയാ ഗാന്ധി. സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരെയും ഒരേ പോലെയാണ് കാണുന്നതെന്നും സോണിയ പറഞ്ഞു. തന്റെ സന്ദേശം താഴെ തട്ടിലേക്ക് നൽകാൻ നേതാക്കളോട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ നിർദേശം നൽകി. 

എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറ കെസി വേണുഗോപാലിനെ അടിയന്തിരമായി സോണിയാ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു . ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെയാണ് കെസി ആലപ്പുഴയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങിയത്. യാത്രക്ക് താൽക്കാലിക ഇടവേള നൽകി രാഹുൽ ഗാന്ധിയും തലസ്ഥാനത്തേക്ക് മടങ്ങും.

അശോക് ഗെഹ്ലോട്ടിനെയാണ് ഗാന്ധി കുടുംബം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. ശശി തരൂരും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. 

Share this story