ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു, നില ഗുരുതരം; വെടിയുതിർത്തത് സുരക്ഷയ്ക്കുണ്ടായിരുന്ന എഎസ്‌ഐ
Sun, 29 Jan 2023

ഒഡീഷ ആരോഗ്യമന്ത്രി നവ ദാസിന് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുന്നതിനിടെയാണ് മന്ത്രിക്ക് വെടിയേറ്റത്. ഒഡീഷ പോലീസ് എഎസ്‌ഐ ഗോപാൽ ദാസാണ് വെടിയുതിർത്തത്. ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിർക്കുകയായിരുന്നു. ഗോപാൽ ദാസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. രണ്ട് തവണ എഎസ്‌ഐ വെടിയുതിർത്തു. അത്യാസന്ന നിലയിലായ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധ ചികിത്സക്കായി മന്ത്രിയെ വ്യോമമാർഗം സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ബിജെഡി പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയാണ് നവ ദാസ്.