തെലങ്കാനയിലെ ഓപറേഷൻ താമര: തുഷാർ വെള്ളാപ്പള്ളിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

thushar

തെലങ്കാന ഓപറേഷൻ താമരവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിലെ എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക് ഔട്ട് നോട്ടീസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് കൂടുതൽ സമയം തേടിയിട്ടുണ്ട്. മൊബൈൽ ഫോൺ അടക്കം ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും സന്തോഷിന് അയച്ച നോട്ടീസിൽ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു

തെലങ്കാന ഭരണം അട്ടിമറിക്കാൻ ടിആർഎസ് എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാർ വെള്ളാപ്പള്ളിയാണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആരോപിച്ചിരുന്നു. കോൾ റെക്കോർഡിംഗ് അടക്കമുള്ള തെളിവുകൾ പുറത്തുവിട്ടാണ് റാവു ഈ ആരോപണം ഉന്നയിച്ചത്.
 

Share this story