ഐസ് തിയേറ്ററുകൾ അവതരിപ്പിച്ച് പിവിആര്‍; രാജ്യത്ത് ആദ്യം

PVR

മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഇന്ത്യയിൽ ആദ്യമായി ഐസ് തിയേറ്റർ ഫോർമാറ്റ് അവതരിപ്പിച്ചു. പ്രധാന സ്ക്രീനിന് പുറമെ ഇരുവശത്തും എൽഇഡി പാനലുകളുള്ള വിഷ്വൽ സംവിധാനവും പിവിആറിന്‍റെ ഐസ് തിയേറ്ററുകളിലുണ്ട്. ഡല്‍ഹിയിലും ഗുരുഗ്രാമിലുമാണ് പിവിആറിന്റെ ഐസ് തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. അവതാർ 2 രണ്ട് സ്ക്രീനുകളിലും പ്രദർശിപ്പിക്കും.

ബുക്ക് മൈ ഷോ ആപ്പിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രകാരം ഐസ് തിയേറ്ററുകളിലെ ടിക്കറ്റുകൾക്ക് 650-750 രൂപ വരെയാണ് വില. ഫ്രഞ്ച് കമ്പനിയായ സിജിആർ സിനിമാസുമായി സഹകരിച്ചാണ് പിവിആറിന്‍റെ പുതിയ സംരംഭം. ഒരു സ്ക്രീനിന് 1.8 കോടി രൂപയാണ് പിവിആർ ചെലവഴിച്ചത്. ആഡംബര സ്ക്രീനുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിവിആർ ഐസ് തിയേറ്റർ ഇന്ത്യയിലെത്തിച്ചത്.

നിലവിൽ പിവിആറിന്‍റെ മൊത്തം സ്ക്രീനുകളുടെ 10 ശതമാനവും ലക്ഷ്വറി സ്ക്രീനുകളാണ്. രാജ്യത്തുടനീളം 846 സ്ക്രീനുകളാണ് പിവിആറിനുള്ളത്. പുതിയ ആഡംബര സ്ക്രീനുകൾക്കായി ഫ്രാൻസ് ആസ്ഥാനമായുള്ള ഫിലിം ആർക്കിടെക്ചർ കമ്പനിയായ ഓമ സിനിമയുമായി പിവിആർ സഹകരിക്കും. ഓപ്പറ ഹൗസുകളുടെ മാതൃകയിലുള്ള തിയേറ്ററുകളും കമ്പനി ഉടൻ ആരംഭിക്കും.

Share this story