മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രിയുടെ പരാമർശം; രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

modi

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ പ്രസ്താവനക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി. ഇന്ന് എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന കേന്ദ്രങ്ങളിൽ കോലങ്ങൾ കത്തിക്കുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. പാക്കിസ്ഥാന്റെ തകർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ബിലാവൽ ഭൂട്ടോയുടെ ശ്രമമെന്നും അവിടുത്തെ നേതാക്കൾ മാനസികമായി പാപ്പരാണെന്ന് തെളിഞ്ഞെന്നും ബിജെപി പറഞ്ഞു

ബിലാവൽ ഭൂട്ടോയ്ക്കും രാഹുൽ ഗാന്ധിക്കും ഒരേ ഭാഷയആമെന്നും ബിജെപി കുറ്റപ്പെടുത്തി. രണ്ട് പേർക്കും ഇന്ത്യാ വിരുദ്ധ നിലപാടാണെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. ഭീകരവാദം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലായിരുന്നു ബിലാവൽ ഭൂട്ടോയുടെ പരാമർശം

നരേന്ദ്രമോദി കശാപ്പുകാരനാണെന്നും മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്വം ഇല്ലാത്തയാളാണെന്നുമാണ് ബിലവൽ ഭൂട്ടോ പറഞ്ഞത്. എന്നാൽ ഇത്തരം പരമാർശങ്ങൾക്ക് മോദിയുടെ പ്രതിച്ഛായയിൽ മങ്ങലേൽപ്പിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ പ്രതിനിധി മീനാക്ഷി ലേഖി പറഞ്ഞിരുന്നു.
 

Share this story