ഇന്ന് മുതൽ ജനുവരി രണ്ട് വരെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്

mumbai

ഇന്ന് മുതൽ ജനുവരി രണ്ട് വരെ മുംബൈയിൽ സമ്പൂർണ നിരോധനാജ്ഞ നടപ്പാക്കുമെന്ന് പൊലീസ്. നഗരത്തിൽ സമാധാനം ഉറപ്പാക്കാനും പൊതു ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാനുമാണ് നിരോധനാജ്ഞ നടപ്പാക്കുന്നത്. ഡിസംബർ മൂന്ന് മുതൽ 17 വരെ നഗരത്തിൽ 144 ഏർപ്പെടുത്തിയതായി മുംബൈ പൊലീസ് അറിയിച്ചു.

അംബേദ്ക്കർ ചരമവാർഷികം, ബാബറി മസ്ജിദ് തകർത്തതിന്റ വാർഷികാഘോഷം, പുതുവത്സരാഘോഷം എന്നീ കാരണങ്ങൾ മുൻനിർത്തിയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകൾ ഈ കാലയളവിൽ അനുവദനീയമല്ല. ഡിസംബർ മൂന്ന് മുതൽ ഡിസംബർ 17 വരെ നഗരത്തിൽ ഉച്ചഭാഷിണികളും ഘോഷയാത്രകളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്.
 

Share this story