ഡൽഹി മുസ്ലിം പള്ളിയിലെത്തി പുരോഹിതനുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തി

mohan

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഡൽഹിയിലെ മുസ്ലിം പള്ളിയിലെത്തി പുരോഹതിനുമായി കൂടിക്കാഴ്ച നടത്തി. ഓൾ ഇന്ത്യ ണാം ഓർഗനൈസേഷനിലെ പ്രമുഖ പുരോഹിതനായ ഉമർ അഹമ്മദ് ഇല്യാസിനെയാണ് മോഹൻ ഭാഗവത് കണ്ടത്. അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ഒരു മണിക്കൂറോളം നേരം നീണ്ടു

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മോഹൻ ഭാഗവത് മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അസാധാരണമായ ഈ നടപടി സാമുദായിക സൗഹാർദം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയെന്നാണ് ആർ എസ് എസ് പറയുന്നത്. എല്ലാ മേഖലയിലുള്ള ജനങ്ങളുമായി സർ സംഘ്ചാലക് കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടർ സംവാദങ്ങളുടെ ഭാഗമാണ് ഇതെല്ലാമെന്ന് ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കർ പറഞ്ഞു

അടുത്തിടെ രാജ്യത്തെ സൗഹാർദ അന്തരീക്ഷം നഷ്ടമാകുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു. വാരണാസിയിലെ ഗ്യാൻവാപി പള്ളി കേസിന് പിന്നാലെ എല്ലാ പള്ളികളിലും ശിവലിംഗം തെരയേണ്ടതില്ലെന്നും ഭാഗവത് പറഞ്ഞിരുന്നു.
 

Share this story