രാഹുൽ ഗാന്ധി ഒരുതരത്തിലും പപ്പു അല്ല; മിടുക്കനും ചെറുപ്പവുമുള്ള മനുഷ്യനാണ് അദ്ദേഹം: രഘുറാം രാജൻ

jodo

രാഹുൽ ഗാന്ധിയെ പ്രശംസിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാഹുൽ ഗാന്ധി ഒരുതരത്തിലും പപ്പുവല്ലെന്നും സ്മാർട്ടായ മനുഷ്യനാണെന്നും രഘുറാം രാജൻ പറഞ്ഞു. അദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. ഒരു പതിറ്റാണ്ടോളം അദ്ദേഹവുമായി പല മേഖലകളിലും ഞാൻ ഇടപെട്ടിട്ടുണ്ട്. മിടുക്കനും ചെറുപ്പവും ജിജ്ഞാസയുമുള്ള മനുഷ്യനാണ് അദ്ദേഹം. 

മുൻഗണനകൾ എന്തെല്ലാമാണ്, അടിസ്ഥാന അപകടസാധ്യതകൾ, അവയെ വിലയിരുത്താനുള്ള കഴിവ് എന്നിവയെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അക്കാര്യത്തിൽ രാഹുലിന് തികഞ്ഞ കഴിവുണ്ടെന്ന് രഘുറാം രാജൻ പറഞ്ഞു. നേരത്തെ ഭാരത് ജോഡോ യാത്രയിലും രഘുറാം രാജൻ പങ്കെടുത്തിരുന്നു.
 

Share this story