ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്ന് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി
Mon, 23 Jan 2023

കേന്ദ്രസർക്കാർ എടുത്തുകളഞ്ഞ ജമ്മു കാശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും രാഹുൽ ഭാരത് ജോഡോ യാത്രയിൽ പറഞ്ഞു.
നിങ്ങളുടെ സംസ്ഥാനപദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.