രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കാശ്മീരിൽ പ്രവേശിക്കും; 30ന് ശ്രീനഗറിൽ സമാപനം

jodo

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കാശ്മീരിൽ പ്രവേശിക്കും. സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനിടെ വൈകുന്നേരം ആറ് മണിയോടെയാണ് കാശ്മീർ അതിർത്തിയായ ലഖൻപൂരിൽ ജോഡോ യാത്ര പ്രവേശിക്കുന്നത്. ലഖൻപൂരിൽ കാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള യാത്രയെ സ്വീകരിക്കും

23ന് പൊതുറാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. റിപബ്ലിക് ദിനത്തിൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയപതാക ഉയർത്തും. 20ന് ശ്രീനഗർ ഷെർ ഇ കാശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള, എം കെ സ്റ്റാലിൻ, ഉദ്ദവ് താക്കറെ അടക്കമുള്ള നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ഇടത് പാർട്ടികളിൽ സിപിഐയും സമാപന സമ്മേളനത്തിൽ പങ്കെടുക്കും

അതേസമയം യാത്ര കാശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ പാർട്ടി വക്താവും കത്വ കേസിലെ അഭിഭാഷകയുമായ ദീപിക രജാവത്ത് രാജിവെച്ചത് കോൺഗ്രസിന് തിരിച്ചടിയായി. കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആക്ഷേപം നേരിട്ട മുൻ മന്ത്രി ചൗധരി ലാൽ സിംഗിനെ യാത്രയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ദീപിക രാജിവെച്ചത്.
 

Share this story