ശുഭവാർത്ത ഉടനുണ്ടാകുമെന്ന് രാഹുൽ; ഗെഹ്ലോട്ടുമായും സച്ചിനുമായും കൂടിക്കാഴ്ച നടത്തി

rahul

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ പരിഹാരം ഉടനുണ്ടാകുമെന്ന സൂചന നൽകി രാഹുൽ ഗാന്ധി. തിങ്കളാഴ്ച അശോക് ഗെഹ്ലോട്ടുമായും സച്ചിൻ പൈലറ്റുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. സച്ചിനും ഗെഹ്ലോട്ടും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിച്ചോയെന്ന ചോദ്യത്തോട് ശുഭവാർത്ത ഉടൻ വരുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. 

മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി സച്ചിൻ പൈലറ്റ് അവകാശവാദം ഉന്നയിച്ചതോടെയാണ് രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. അടുത്ത കൊല്ലമാണ് രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ്. പാർട്ടിയിലെ പടലപ്പിണക്കം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകരുതെന്ന ലക്ഷ്യത്തോടെയാണ് ഇരുനേതാക്കളെയും രാഹുൽ ഗാന്ധി കണ്ടത്

ഭാരത് ജോഡോ യാത്രയ്ക്കിടെ ആൽവാറിൽ വെച്ചാണ് ഗെഹ്ലോട്ടുമായും പൈലറ്റുമായും രാഹുൽ കൂടിക്കാഴ്ച നടത്തിയത്. കെസി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
 

Share this story