കന്യാകുമാരിയിൽ ട്രെയിനിനുള്ളിൽ റെയിൽവേ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ
Sat, 17 Dec 2022

കന്യാകുമാരിയിൽ റെയിൽവേ ജീവനക്കാരനെ ട്രെയിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി റെയിൽവേ ഓഫീസിലെ ജീവനക്കാരൻ അരുവായ്‌മൊഴി സ്വദേശി സ്വാമിനാഥനാണ് മരിച്ചത്. ഇന്ന് രാവിലെ ട്രെയിനിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
കന്യാകുമാരിൽ നിന്ന് പുറപ്പെടുന്ന ഐലൻഡ് എക്‌സ്പ്രസിലായിരുന്നു മൃതദേഹം കണ്ടത്. മുതിർന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നാണ് സ്വാമിനാഥൻ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.