വനിതാ സംവരണ ബില്ല് പാസാകാത്തതിന് കാരണം ഉത്തരേന്ത്യയുടെ മാനസികാവസ്ഥ: ശരദ് പവാർ

pawar

വനിതാ സംവരണം നൽകുന്നതിന് ഉത്തരേന്ത്യയുടെ മാനസികാവസ്ഥ ഇനിയും അനുകൂലമല്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പൂനെയിൽ ഡോക്ടേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പവാർ. മകൾ സുപ്രിയ സുലെയുമൊന്നിച്ച് നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു പവാർ

ലോക്‌സഭയിലും നിയമസഭകളിലും ഇനിയും സ്ത്രീകൾക്കായി 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന വനിതാ സംവരണ ബില്ല് പാസാകാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എംപിയായിരുന്ന കാലം മുതൽ താൻ ഈ വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാറുണ്ട്. പാർലമെന്റിന്റെ, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ മാനസികാവസ്ഥ വനിതാ സംവരണ ബില്ലിന് അനുകൂലമായിരുന്നില്ല

ഒരിക്കൽ ഈ വിഷയത്തിൽ എന്റെ പ്രസംഗം പൂർത്തിയാക്കി ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ എന്റെ പാർട്ടിയിലെ ഭൂരിപക്ഷ എംപിമാരും എഴുന്നേറ്റുപോയി. എന്റെ പാർട്ടിയിലെ ആളുകൾക്ക് പോലും ഇത് ദഹിക്കുന്നില്ല. ബിൽ പാസാക്കാൻ എല്ലാ പർട്ടികളും ശ്രമിക്കണമെന്നും ശരദ് പവാർ പറഞ്ഞു.
 

Share this story