മദ്രസകളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും: ഹിമന്ത ബിശ്വ ശർമ്മ

Minister

ദിസ്പൂർ: അസമിൽ മദ്രസകളുടെ എണ്ണം കുറക്കുമെന്നും രജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മദ്രസകളിലൂടെ പൊതു വിദ്യാഭ്യാസം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറക്കാൻ ഞങ്ങൾ ലക്ഷ്യമിടുകയാണ്. സ്ഥാപനങ്ങളിൽ പൊതുവിദ്യാഭ്യാസം നടപ്പാക്കുകയും രജിസ്‌ട്രേഷൻ ഏർപ്പെടുത്തുകയും ചെയ്യും. ഇക്കാര്യത്തിൽ സമുദായത്തോടൊപ്പം ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്. അവർ അസം സർക്കാറിനെ സഹായിക്കുന്നുമുണ്ട്,’ ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

Share this story