ചരിത്രം മാറ്റിയെഴുതൂ, കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ട്; ചരിത്രകാരൻമാരോട് അമിത് ഷാ

amit

ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം മാറ്റിയെഴുതാൻ ചരിത്രകാരൻമാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം പ്രവർത്തനങ്ങളെ കേന്ദ്രസർക്കാർ പിന്തുണക്കും. താൻ ഒരു ചരിത്ര വിദ്യാർഥിയാണ്. രാജ്യത്തിന് ചരിത്രം കൃത്യമായല്ല അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന പരാതി നിരവധി തവണ കേട്ടിട്ടുണ്ട്. ഇത്തരം പരാതികൾ ശരിയായിരിക്കാം. ഇപ്പോൾ നമ്മളത് തിരുത്തേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു

ശരിയായ ചരിത്രം മഹത്തായ തരത്തിൽ അവതരിപ്പിക്കുന്നതിൽ നിന്ന് ആരാണ് നമ്മളെ തടയുന്നതെന്നാണ് എന്റെ ചോദ്യം. രാജ്യചരിത്രം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടതെന്ന പരാതിയെ കുറിച്ച് ഇവിടെയുള്ള ചരിത്രകാരൻമാർ പരിശോധിക്കണം. 150 വർഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെ കുറിച്ച് ഗവേഷണം നടത്തണം

സ്വാതന്ത്ര്യത്തിന് വേണ്ടി പട പൊരുതിയ 300 മഹദ് വ്യക്തിത്വങ്ങളെ കുറിച്ച് പഠിക്കണം. ഇതോടെ പരാതികൾ അവസാനിക്കും. ഇത്തരം ഗവേഷണങ്ങളെ കേന്ദ്ര സർക്കാർ പിന്തുണക്കും. ഇത്തരത്തിൽ പുതുതലമുറയെ പ്രചോദിപ്പിക്കാമെന്നും അമിത് ഷാ പറഞ്ഞു.
 

Share this story