ത്രിപുരയിൽ സീറ്റ് ധാരണയായി; സിപിഎം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കും

congress cpm

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം 43 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് 13 സീറ്റിലാണ് മത്സരിക്കുക. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. അവശേഷിക്കുന്ന നാല് സീറ്റുകളിൽ ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിയെ ഇടതുപക്ഷം നിർത്തും. മൂന്നിടത്ത് സിപിഐ, ഫോർവേർഡ് ബ്ലോക്ക്, ആർ എസ് പി പാട്ടികൾ മത്സരിക്കും. 

മുൻ മുഖ്യമന്ത്രി മണിക് സർക്കാർ ഇത്തവണ മത്സരിക്കില്ലെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടികയിൽ 24 പേർ പുതുമുഖങ്ങളാണ്. അതേസമയം ഇടതുപാർട്ടിയും കോൺഗ്രസും പരസ്പര ധാരണയോടെ മത്സരിക്കുമ്പോൾ സംസ്ഥാനത്ത് തിപ്ര മേത പാർട്ടിയുമായി ധാരണയുണ്ടായിരിക്കില്ല


 

Share this story