സുരക്ഷാ സേനകളുടെ നിർദേശം: ജോഡോ യാത്ര ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും
Mon, 23 Jan 2023

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കാശ്മീരിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും. സുരക്ഷാ സേനകളുടെ നിർദേശപ്രകാരമാണ് നടപടി. സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയിൽ ആളെ കുറയ്ക്കാൻ സാധ്യതയുണ്ട്. യാത്ര കടന്നുപോകുന്ന തന്ത്രപ്രധാന മേഖലകളെല്ലാം നിരീക്ഷണത്തിലാണ്.
്അതേസമയം രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മു കാശ്മീർ ഭരണകൂടം പ്രതികരിച്ചു. ജമ്മു കാശ്മീരിലെ നർവാളിൽ കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനങ്ങളിൽ സ്‌ഫോടനം നടന്നിരുന്നു.
പോലീസിനെയും കേന്ദ്ര പോലീസിനെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏറെ ദൂരത്തിലാണ് ജോഡോ യാത്ര പുരോഗമിക്കുന്നതെങ്കിലും രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.