സ്മൃതി ഇറാനിക്കെതിരായ ലൈംഗിക പരാമർശം; അജയ് റായിക്കെതിരെ കേസ്

National

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുപി കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, ലൈംഗികച്ചുവയുള്ള സംസാരം എന്നീ വകുപ്പുകൾ ചുമത്തിയാണ് യുപി റോബർട്ട്സ്ഗഞ്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബിജെപി നേതാവ് പുഷ്പ സിങ്ങിന്‍റെ പരാതിയിലാണ് നടപടി. സ്ത്രീകളോടുള്ള ഗാന്ധി കുടുംബത്തിന്‍റെ നിലപാട് വ്യക്തമായെന്നും അജയ് റായിയെപ്പോലുള്ളവരെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു. ദുരുദ്ദേശ്യത്തോടെയാണ് സ്മൃതി ഇറാനി അമേഠിയിലേക്ക് വരുന്നതെന്നും 2024 ൽ രാഹുൽ ഗാന്ധി മണ്ഡലം തിരിച്ചുപിടിക്കുമെന്നുമായിരുന്നു അജയ് റായ് യുടെ പ്രസ്താവന

Share this story