ഇ ഡി കേസിൽ സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; ജാമ്യം ലഭിച്ചാൽ ജയിൽ മോചനം

kappan

 സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് ലക്‌നൗ സെഷൻസ് കോടതി പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ധിഖ് കാപ്പൻ ജാമ്യം തേടിയത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സിദ്ദിഖിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സിദ്ധിഖ് കാപ്പന്റെ മോചനം സാധ്യമാകും. 

കഴിഞ്ഞാഴ്ചയാണ് യുഎപിഎ കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡൽഹി വിടാം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പക്ഷേ ഇ ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സിദ്ധിഖ് കാപ്പന് ജയിൽ മോചിതനാകാൻ സാധിച്ചിരുന്നില്ല
 

Share this story