മധ്യപ്രദേശിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു; സഹപൈലറ്റിന് പരുക്ക്
Fri, 6 Jan 2023

മധ്യപ്രദേശിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് അപകടത്തിൽ പരുക്കേറ്റു. ഫാൽക്കൺ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് തകർന്നുവീണത്. മധ്യപ്രദേശ് റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടമുണ്ടായത്
പരിശീലന പറക്കലിനിടെയാണ് അപകടം. രണ്ട് പേർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറത്തിയ ട്രയിനി പൈലറ്റാണ് മരിച്ചത്. സഹപൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉന്നത പോലീസുദ്യോഗസ്ഥരടക്കം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.