ബംഗാളിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പ്; മുപ്പതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

bengal

ബംഗാളിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് മുപ്പതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിർഭൂം ജില്ലയിലെ മയൂരേശ്വർ ബ്ലോക്കിലെ പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. പയർ നിറച്ച പാത്രങ്ങളിൽ ഒന്നിൽ പാമ്പിനെ കണ്ടെത്തിയതായി ഭക്ഷണം തയ്യാറാക്കിയ സ്‌കൂൾ ജീവനക്കാരൻ പറഞ്ഞു

കുട്ടികൾ ഛർദിക്കാൻ തുടങ്ങിയതോടെ ഇവരെ റാംപൂർഹട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രദേശവാസികൾ പ്രതിഷേധിക്കുകയും രക്ഷകർത്താക്കൾ പ്രധാന അധ്യാപകനെ മർദ്ദിക്കുകയും ഇരു ചക്ര വാഹനം നശിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഒരു വിദ്യാർഥി ഒഴികെ മറ്റുള്ളവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
 

Share this story