തേജസ്വി കളിച്ചത് ജനങ്ങളുടെ ജീവൻ പണയം വെച്ച്; വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നതിൽ പ്രതിഷേധം

tejaswi

ചെന്നൈ-തിരുച്ചിറപ്പള്ളി ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ചത് ബിജെപി എംപി തേജസ്വി സൂര്യയാണെന്ന സ്ഥിരീകരണത്തിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. തേജസ്വി സൂര്യ ചെയ്തത് വലിയ തെറ്റാണ്. ജനങ്ങളുടെ ജീവൻ വെച്ചാണ് കളിച്ചതെന്നും കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് പാർട്ടികൾ പ്രതികരിച്ചു

തേജസ്വി സൂര്യയുടെ നിരുത്തരവാദപരമായ പ്രവൃത്തി ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണ്. നിയമപ്രകാരം എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷാപരിശോധന നടത്തേണ്ടതായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഇതിലൂടെ പ്രശ്‌നത്തിലായി. വിമാനം മൂന്ന് മണിക്കൂറോളം വൈകിയെന്നും ഡിഎംകെ നേതാവ് സെന്തിൽ ബാലാജി പറഞ്ഞു

എയർലൈൻ എന്തുകൊണ്ടാണ് പരാതിപ്പെടാത്തത്. ബിജെപിയുടെ അധികാരസമൂഹത്തിന്റെ പതിവ് ഇതാണോ. യാത്രക്കാരുടെ സുരക്ഷയിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്യുകയാണോ. നിങ്ങൾക്ക് ബിജെപിയുടെ വിഐപികളെ ചോദ്യം ചെയ്യാൻ ഭയമാണല്ലോ എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
 

Share this story