തെലങ്കാന ഓപറേഷൻ താമര: തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പോലീസ് വീണ്ടും നോട്ടീസ് നൽകി

thushar

തെലങ്കാന ഓപറേഷൻ താമരയുമായി ബന്ധപ്പെട്ട കേസിൽ എൻഡിഎ കേരളാ കൺവീനർ തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പോലീസ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകാനാണ് നോട്ടീസ്

ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. തുഷാറിന്റെ അഭിഭാഷകനായ സിനിൽ മുണ്ടപ്പള്ളിയാണ് നോട്ടീസ് കൈപ്പറ്റിയത്. കഴിഞ്ഞ 25നും തെലങ്കാന പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ തുഷാർ ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം സിബിഐക്ക് കൈമാറണമെന്നായിരുന്നു തുഷാറിന്റെ ആവശ്യം

അന്വേഷണവുമായി സഹകരിക്കാമെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി താത്കാലികമായി തുഷാറിന്റെ അറസ്റ്റ് തടഞ്ഞത്. തൊട്ടുപിന്നാലെയാണ് തെലങ്കാന പോലീസ് ചോദ്യം ചെയ്യലിന് വീണ്ടും നോട്ടീസ് നൽകിയത്.
 

Share this story