തെലങ്കാന ഓപറേഷൻ താമര: കേസിൽ തുഷാർ വെള്ളാപ്പള്ളിയെയും പ്രതി ചേർത്തു

thushar

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ പ്രതി ചേർത്തു. ബിജെപി ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവരും പ്രതികളാണ്. തെലങ്കാന ഹൈക്കോടതി നിർദേശപ്രകാരമാണ് തുഷാറിനെയടക്കം പ്രതികളാക്കിയത്. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാത്ത തുഷാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

കേസിൽ ഇതുവരെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 21ന് ഹാജരാകാൻ നിർദേശിച്ച് തുഷാറിനും സന്തോഷിനും തെലങ്കാന പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇരുവരും ഹാജരായില്ല. തുടർന്നാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
 

Share this story