കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂർ മത്സരിക്കും; ഗെഹ്ലോട്ട് 26ന് പത്രിക നൽകും

tharoor

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി. ഇന്നലെ സോണിയ ഗാന്ധിയെ കണ്ട തരൂർ തന്റെ നിലപാട് വ്യക്തമാക്കി. മത്സരരംഗത്തുള്ള കാര്യം രണ്ട് ദിവസത്തിനകം പരസ്യമാക്കും. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് തരൂർ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കണം. എന്നാൽ രാഹുലോ പ്രിയങ്കയോ അധ്യക്ഷ സ്ഥാനത്തേക്ക് വരില്ലെന്ന് സോണിയ വ്യക്തമാക്കി

ഇതോടെയാണ് മത്സര രംഗത്തേക്ക് വരാനുള്ള ആഗ്രഹം തരൂർ വ്യക്തമാക്കിയത്. നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാർഥിയായ അശോക് ഗെഹ്ലോട്ട് ഈ മാസം 26ന് നാമനിർദേശപത്രിക നൽകും. മത്സരം പാർട്ടിയുടെ ജനാധിപത്യ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ് സോണിയ ഗാന്ധി. രാഹുൽ അധ്യക്ഷനാകണമെന്ന പ്രമേയങ്ങൾ കാര്യമാക്കുന്നില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചു.
 

Share this story