ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്തു; കേരളത്തിൽ പ്രദർശനം തുടരും

bbc

ബിബിസിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റൻ എന്ന ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം പുറത്തിറങ്ങി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് സംപ്രേഷണം നടന്നത്. 2019ൽ വീണ്ടും മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് രണ്ടാം ഭാഗത്തിലുള്ളത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതടക്കം രണ്ടാമത്തെ എപ്പിസോഡിലുണ്ട്

ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയിൽ കാണിക്കുന്നുണ്ട്. അതേസമയം ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തിന്റെ പ്രദർശനം കേരളത്തിൽ ഇന്നും തുടരും. ഇടത് സംഘടനകളുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രദർശനം 

വരും ദിവസങ്ങളിൽ സംസ്ഥാനത്താകെ പ്രദർശനം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിട്ടുണ്ട്. ഇന്നലെ പൂജപ്പുരയിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രദർശനം തടയാൻ യുവമോർച്ച പ്രവർത്തകരെത്തിയത് സംഘർഷത്തിലാണ് കലാശിച്ചത്.
 

Share this story