ജോഷിമഠിലെ ഭൗമപ്രതിഭാസത്തെ കുറിച്ച് വിദഗ്ധർ പ്രതികരിക്കുന്നതിൽ വിലക്കേർപ്പെടുത്തി ദുരന്തനിവാരണസേന

joshimath

ജോഷിമഠിൽ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസത്തെകുറിച്ച് വിദഗ്ദർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതെന്ന് നിർദേശം. ദേശീയ ദുരന്തനിവാരണ അതോരിറ്റിയുടേതാണ് ഉത്തരവ്. വിദഗ്ധർ നൽകുന്ന വിവരങ്ങൾ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ഭൂമി ഇടിഞ്ഞ് താഴുന്നത് ദ്രുദഹതിയിലാണെന്ന ഐഎസ്ആർഒയുടെ റിപ്പോർട്ട് പിൻവലിച്ചു. റിപ്പോർട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതുകൊണ്ടാണ് പിൻവലിക്കുന്നതെന്നാണ് ഐഎസ്ആർഒയുടെ വിശദീകരണം.

ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴ്ന്ന് കെട്ടിടങ്ങളിൽ വിള്ളലുണ്ടാകുന്നതിന് കാരണം എൻ.ടി.പി.സിയാണെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. ഇപ്പോഴത്തെ പ്രതിഭാസത്തിൻറെ കാരണം കണ്ടെത്തുന്നതിനൊപ്പമായിരിക്കും എൻ.ടി.പി.സിയുടെ നിർമ്മാണ പ്രവർത്തനങ്ങളും അന്വേഷിക്കുക. എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചേർന്നായിരിക്കും അന്വേഷണം നടത്തുക.

ജോഷിമഠിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് തപോവൻ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നാഷനൽ തെർമൽ പവർ കോർപറേഷൻറെ നേതൃത്വത്തിൽ 2006 ആരംഭിച്ച പദ്ധതി 2013ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, ഇപ്പോഴും പദ്ധതിയുടെ നിർമാണം പൂർത്തിയായിട്ടില്ല. പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് രണ്ട് തുരങ്കമാണ് നിർമിക്കുന്നത്. ഒന്ന് തപോവനിലും മറ്റൊന്ന് സെലാങ്ങിലും.12 കിലോമിറ്ററുള്ള ഈ തുരങ്ക നിർമാണമാണ് ദുരിതങ്ങൾക്ക് മുഴുവൻ കാരണമെന്ന് ജോഷിമഠുകാർ ആരോപിക്കുന്നുണ്ട്.
 

Share this story