ബിൽകീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

bilkis

ഗുജറാത്ത് കലാപക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ ബിൽക്കീസ് ബാനു നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അനുമതി നൽകിയ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ബിൽകീസ് ബാനുവിന്റെ ആവശ്യം. ശിക്ഷാകാലാവധി പൂർത്തിയാകും മുമ്പ് ഗുജറാത്ത് സർക്കാർ 11 പ്രതികളെ മോചിപ്പിച്ചതിനെതിരെയാണ് ഹർജി നൽകിയത്

ബിൽകീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയാണ് ബിജെപി സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചത്. ബിൽകീസിന്റെ ഏഴ് ബന്ധുക്കളെയാണ് ഇവർ കൊലപ്പെടുത്തിയത്. 2008ൽ മുംബൈ സിബിഐ കോടതിയാണ് കേസിലെ 11 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകിയത്. ജയിലിൽ 15 വർഷം പൂർത്തിയായെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹർജിയിലാണ് തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി അനുമതി നൽകിയത്.
 

Share this story