കതിരൂർ മനോജ് വധക്കേസ് വിചാരണ മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; സിബിഐക്ക് വിമർശനം

supreme court

കതിരൂർ മനോജ് വധക്കേസ് വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി. വിചാരണ കോടതി കേസ് നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദേശിച്ചു

സിബിഐയെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമാണെന്നും കോടതി നിരീക്ഷിച്ചു. പി ജയരാജൻ പ്രതിയായ കേസിന്റെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകയിലേക്കോ തമിഴ്‌നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ഹർജി. 

നേരത്തെ കേസിന്റെ നടപടികൾ തലശ്ശേരിയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ വീണ്ടും ട്രാൻസ്ഫർ ഹർജി നൽകിയത്.
 

Share this story