ബോംബ് ഭീഷണി വ്യാജം; ഗുജറാത്തിൽ ഇറക്കിയ വിമാനം ഗോവയിലേക്ക് യാത്ര പുനരാരംഭിക്കും
Tue, 10 Jan 2023

ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ അടിയന്തരമായി ഇറക്കിയ വിമാനത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ. മോസ്‌കോ-ഗോവ ചാർട്ടേഡ് വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗറിൽ ഇറക്കിയത്. വിമാനം ഗോവയിലേക്ക് യാത്ര പുനരാരംഭിക്കും. 8 ജീവനക്കാർ അടക്കം 244 പേരാണ് വിമാനത്തിലുണ്ടായിരുന്നത്
എൻ എസ് ജി വിമാനവും യാത്രക്കാരുടെ ലഗേജും വിശദമായി പരിശോധിച്ചു. സംശയാസ്പദമായി ഒന്നും എൻ എസ് ജിക്ക് കണ്ടെത്താനായില്ല. ജാംനഗറിൽ നിന്ന് ഗോവയിലേക്ക് രാവിലെ 11 മണിക്കുള്ളിൽ വിമാനം പുറപ്പെടുമെന്ന് ജാംനഗർ വിമാനത്തവള ഡയറക്ടർ അറിയിച്ചു.