ലഖിംപൂർ ഖേരിയിൽ സഹോദരിമാരെ കൊന്ന് കെട്ടിത്തൂക്കിയ കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘം

lakhim

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒരു സിഐയുടെ നേതൃത്വത്തിൽ ആറംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. കേസിൽ ഇതുവരെ ആറ് പേർ അറസ്റ്റിലായിരുന്നു. 

കൊല്ലപ്പെട്ട പെൺകുട്ടികൾ സ്വമേധയാ പ്രതികൾക്കൊപ്പം പോകുകയായിരുന്നുവെന്നാണ് യുപി പോലീസിന്റെ വാദം. എന്നാൽ പെൺകുട്ടികളുടെ അമ്മ ഈ വാദം തള്ളുന്നു. തന്റെ മുന്നിൽവെച്ച് മക്കളെ ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് അമ്മ പറയുന്നു. ഇതോടെ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്

പെൺകുട്ടികൾ പ്രതികൾക്കൊപ്പം സ്വമേധയാ ഇറങ്ങിപ്പോയെന്ന് പോലീസ് എങ്ങനെ കണ്ടെത്തിയെന്നാണ് ചോദ്യങ്ങളുരുന്നത്. പ്രതികൾ മക്കളെ ബലമായി പിടിച്ചു കൊണ്ടുപോയെന്നും തടഞ്ഞ തന്നെ ചവിട്ടി താഴെയിട്ടെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.
 

Share this story