ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് തരൂരിനെ നീക്കാൻ കേന്ദ്രസർക്കാർ തീരുമാനം

tharoor

പാർലമെന്ററി ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ശശി തരൂരിനെ മാറ്റും. ചെയർമാൻ സ്ഥാനം തുടർന്നും നൽകാനാകില്ലെന്ന് കേന്ദ്രം കോൺഗ്രസിനെ അറിയിച്ചു. ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിന് പകരം രാസവള സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്

സമൂഹ മാധ്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഇടപെടലുകൾ ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി നടത്തിയിരുന്നു. ഇതുമാറ്റി സമൂഹ മാധ്യമങ്ങളെ സർക്കാർ വരുതിയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തരൂരിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗിൾ പ്രതിനിധികളെ ഈയിടെ സമിതി വിളിച്ചുവരുത്തിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് ഇടപെടാൻ ആക്‌സസ് ലഭിച്ച സർക്കാർ ഏജന്റുമാരായ വ്യക്തികളെ നിയമിക്കാൻ കേന്ദ്രസർക്കാർ ട്വിറ്ററിന്റെ മുതിർന്ന എക്‌സിക്യൂട്ടീവിനെ നിർബന്ധിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ
 

Share this story