ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമ നിർമിച്ച് പ്രതീകാത്മക വിവാഹം നടത്തി കുടുംബം

statue

ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകൾ നിർമിച്ച് മതാചാര പ്രകാരം വിവാഹം നടത്തിക്കൊണ്ടുത്ത് ഗുജറാത്തിലെ കുടുംബം. ഗുജറാത്ത് താപിയിലാണ് സംഭവം. വിവാഹത്തിന് കുടുംബം അനുമതി നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഗണേഷ്, രഞ്ജന എന്നിവരുടെ പ്രതിമകൾ നിർമിച്ച് പ്രതീകാത്മകമായാണ് വിവാഹം നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കമിതാക്കൾ മരത്തിൽ കയറുകെട്ടി തൂങ്ങിമരിച്ചത്. ഇവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാൻ വേണ്ടിയാണ് പ്രതിമ നിർമിച്ച് വിവാഹം നടത്തിയതെന്ന് കുടുംബം പറയുന്നു

നിജാർ താലൂക്കിലെ നെവാല എന്ന ഗ്രാമത്തിലുള്ളവരായിരുന്നു ഗണേഷും രഞ്ജനയും. ഇരുവരും വർഷങ്ങളോളം തീവ്രപ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് കുടുംബം അനുമതി നൽകാത്തതിനെ തുടർന്ന് മനോവിഷമത്തിലായ ഇവർ രണ്ട് പേരും ഒന്നിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മരണശേഷമാണ് കുടുംബങ്ങൾ തങ്ങളുടെ തെറ്റ് മനസ്സിലാക്കിയതും പ്രതിമകൾ നിർമിച്ച് പ്രതീകാത്മ വിവാഹം ചെയ്തു നൽകി പ്രായശ്ചിത്തം ചെയ്യുന്നത്.
 

Share this story