ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ചണ്ഡിഗഢ് സർവകലാശാലയിൽ കലാപം, ഒരു അറസ്റ്റ്

chandi

വനിതാ ഹോസ്റ്റലിലെ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെ ചണ്ഡീഗഢ് സർവകലാശാലയിൽ വൻ പ്രതിഷേധം. ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളിൽ ഒരാൾ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം. 

ദൃശ്യങ്ങൾ പുറത്തുവിട്ട ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ മൊഹാലി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പെൺകുട്ടിയുടേതെന്ന പേരിലും ദൃശ്യങ്ങൾ പ്രചരിച്ചിരന്നു. രാത്രി വൈകിയും പെൺകുട്ടികൾ ക്യാമ്പസിൽ പ്രതിഷേധിക്കുകയായിരുന്നു. 

ശുചിമുറി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story