മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ യുഎപിഎ കേസിൽ പ്രതിയായിരുന്ന ആളെന്ന് പോലീസ്

auto

മംഗളൂരുവിലെ ഓട്ടോറിക്ഷയിൽ നടന്ന സ്‌ഫോടനത്തിന് പിന്നിൽ മുമ്പ് യുഎപിഎ കേസിൽ പ്രതിയായിരുന്ന ആളെന്ന് സ്ഥിരീകരണം. ഓട്ടോ റിക്ഷയിൽ യാത്ര ചെയ്തിരുന്ന ആളുടെ മൈസൂരുവിലെ വാടക വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും കുക്കർ ബോംബും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. 

ശിവമോഗ സ്വദേശി ഷാരിക്ക് എന്നയാളാണ് സ്‌ഫോടനത്തിന് പിന്നിൽ. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ മംഗളൂരുവിൽ എത്തിയത്. 2020ൽ ഇയാളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ കേസിൽ ജാമ്യത്തിലിറങ്ങി. മറ്റൊരാളുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് മൈസൂരുവിൽ വീട് വാടകക്ക് എടുത്തത്.
 

Share this story