ഹോട്ടൽ ലീലാ പാലസിൽ താമസിച്ച് 23 ലക്ഷം രൂപ അടയ്ക്കാതെ മുങ്ങിയ ആൾ പിടിയിൽ

leela

ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നാല് മാസം താമസിച്ച് 23 ലക്ഷം രൂപ വാടക നൽകാതെ മുങ്ങിയ ആൾ പിടിയിൽ. യുഎഇ രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. കർണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മുഹമ്മദ് ഷെരീഫാണ്(41) പിടിയിലായത്. ലീല പാലസ് ഹോട്ടലിൽ താമസിച്ച ശേഷമാണ് ഇയാൾ പണമടയ്ക്കാതെ മുങ്ങിയത്

നവംബർ 20ന് മുങ്ങിയ പ്രതിയെ രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്യുന്നത്. ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതിയിൽ വഞ്ചന, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്ത ഷെരീഫിനായി പോലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. 23 ലക്ഷം രൂപ അടയ്ക്കാതെ മുങ്ങിയതിന് പിന്നാലെ ഇയാൾ മുറിയിൽ നിന്ന് വെള്ളി പാത്രങ്ങൾ അടക്കമുള്ള നിരവധി സാധനങ്ങൾ അടിച്ചുമാറ്റുകയും ചെയ്തിരുന്നു.
 

Share this story