ഗാനം ഹിന്ദുമതത്തിന് എതിര്; ‘പത്താനെ’തിരെ കേസെടുത്ത് മുംബൈ പൊലീസ്

Movie

മുംബൈ: ‘പത്താൻ’ സിനിമയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന് കാണിച്ച് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്താൻ സിനിമയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ചിത്രത്തിന്‍റെ പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിഹാർ മുസഫർനഗർ സിജെഎം കോടതിയിലും ഹർജി സമർപ്പിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ എന്ന ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്‍റെ കാവി വസ്ത്രം വിവാദമായിരുന്നു. ഇത് ഇന്ത്യൻ സംസ്കാരത്തിന് അനുസൃതമല്ല, ഹിന്ദുക്കളെ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്.

നിരവധി പരാതികളാണ് മുംബൈ പൊലീസിന് ലഭിച്ചത്. അഭിഭാഷകനായ സുധീർ ഓജയാണ് ബിഹാറിലെ മുസാഫർനഗർ സിജെഎം കോടതിയെ സമീപിച്ചത്. കേസ് ജനുവരി മൂന്നിന് പരിഗണിക്കും

Share this story